മുണ്ടേരി സെൻട്രൽ എന്ന നാമം നമ്മുടെ ചിന്തയെ കൈപിടിച്ചു നടത്തുന്നത് മുണ്ടേരി പ്രദേശത്തിന് അക്ഷരവെളിച്ചമേകിയ നാളുകളിലേക്കാണ്. ഓരോ വർഷവും പുരോഗതിയുടെ പടവുകൾ പിന്നിടുന്ന വിദ്യാലയം ഊർജസ്വലമായ പ്രവർത്തനങ്ങളിലൂടെ സബ്ജില്ലതലത്തിലും, സംസ്ഥാന തലത്തിൽ തന്നെയും തൻ്റെ വിജയക്കൊടി നിരന്തരം ഉയർത്തി നിർത്തുന്നു. അർപണ മനോഭാവത്തിലൂടെ പ്രവർത്തിക്കുന്ന ഒരു പിടി അധ്യാപകരും, മാനേജ്മെൻ്റും, പി.ടി.എ യും ഊർജസ്വലമായ ജനകീയ കൂട്ടായ്മയിലൂടെ വിദ്യാലയത്തിൻ്റെ വിജയ പ്രയാണം അനായാസമാക്കി തീർത്തു.