ADMISSION STARTED
മുണ്ടേരി സെൻട്രൽ യു പി സ്കൂളിന് തിളക്കമാർന്ന 92 വർഷത്തെ ചരിത്രമെഴുതാനുണ്ട്. കാർഷിക വൃത്തിയുടെ നിറവണിഞ്ഞ സമൃദ്ധമായൊരു പ്രദേശമായ മുണ്ടേരിയിൽ കണ്ണോത്ത് കാണിയേരി കേളു നമ്പ്യാരാണ് ആദ്യമായി കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്. ജാതിമത ഭേദമന്യെ എല്ലാവർക്കും അക്ഷരജ്ഞാനം നൽകുക എന്ന ലക്ഷ്യത്തോടെ തന്റെ പിതാവ് സ്ഥാപിച്ച കുടിപ്പള്ളിക്കൂടത്തിന്റെ തുടർച്ചയായി കണ്ണോത്ത് നാരായണൻ മാസ്റ്റർ 1931 ൽ ആദി ദ്രാവിഡ എയ്ഡഡ് എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. അക്കാലത്ത് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കാനച്ചേരി മുണ്ടേരി പ്രദേശത്തെ പിന്നോക്ക വിഭാഗത്തിലെ നിരവധി കുട്ടികൾക്ക് വിദ്യാലയം അക്ഷര വെളിച്ചമേകി.
ആധുനിക കാലത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മുൻനിര്‍ത്തി 2007-ല്‍ തന്നെ വിദ്യാലയത്തില്‍ LKG,UKG ക്ലാസുകള്‍ ആരംഭിച്ചു. 15 വര്‍ഷം പൂര്‍ത്തിയാവുന്ന നേഴ്സറി വിഭാഗങ്ങള്‍ ഇപ്പോള്‍ 3 ഡിവിഷനുകളിലായി 100-ലധികം കുട്ടികൾ ചിട്ടയായി പഠനം നടത്തുന്നു. 3 അധ്യാപകർ, ഒരു ആയയും ഈ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു വരുന്നു
മാതൃഭാഷയോടൊപ്പം ആംഗലേയ ഭാഷയും വളര്‍ന്നു വന്ന സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവിൽ
മലയാളം മീഡിയം ക്ലാസ്സുകളോടൊപ്പം തന്നെ 2006 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ആരംഭിച്ചു. ഓരോ ക്ലാസ്സും 4 ഡിവിഷന് വീതം 26 ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു.
വിദ്യാലയത്തിൽ ഏറ്റവും എടുത്തുപറയേണ്ട ഒരു നേട്ടമാണ് വിദ്യാലയത്തിൽ ഒരുക്കിയ സയൻസ് പാർക്ക്. കുട്ടികൾക്ക് ചെയ്തു പഠിക്കാൻ സഹായകമായ 64 ശാസ്ത്ര ഉപകരണങ്ങളൊട് കൂടിയ ശാസ്ത്രപാര്‍ക്ക് 2018 മുതല്‍ വിദ്യാലയത്തിൽ ആരംഭിച്ചു. കുട്ടികളിലെ ശാസ്ത്ര അഭിരുചി മികവുറ്റതാക്കാൻ സഹായകമായി.
ലൈബ്രറി 3000 + Books
വിശാലമായ ലൈബ്രറി ആണ് വിദ്യാലയത്തിലെ മറ്റൊരു സവിശേഷത എല്ലാ വിഷയത്തെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ ലൈബ്രറിയിൽ വിവിധ ഭാഷകളിലായി 3000ത്തിലധികം പുസ്തകങ്ങളുണ്ട്. ഈ പുസ്തകങ്ങള്‍ ക്ലാസ് റൂമുകള്‍ വഴി കുട്ടികൾക്ക് വിതരണം ചെയ്തുവരുന്നു. കൂടാതെ 26 ക്ലാസ്സ് മുറികളിൽ കുട്ടികൾ തന്നെ ഒരുക്കിയ ക്ലാസ്സ് ലൈബ്രറികളും ഉണ്ട്.
IT
20 കമ്പ്യൂട്ടർ, 15 ലാപ്ടൊപ് 6 പ്രൊജക്ടർ ഉൾപ്പെടെ സജ്ജീകരിച്ച അത്യാധുനികമായ ഐടി സൗകര്യമാണ് പഠനത്തിനായി ഒരുക്കിയിട്ടുള്ളത് ഇതുവഴി കുട്ടികളുടെ പഠനം അനുഭവവേദ്യവും, ആകർഷകഷവുമാക്കാൻ സാധിക്കുന്നു
സ്മാര്‍ട്ട് ക്ലാസ്സ്
20 കമ്പ്യൂട്ടർ ഒരുക്കിയ വിശാലമായ സ്മാർട്ട് ക്ലാസ്സ് റൂമാണ് വിദ്യാലയത്തിന് മറ്റൊരാകർഷണം ഐടി ക്ലാസ്സ് സമയം കുട്ടികൾ സ്മാർട്ട് ക്ലാസ് റൂമിൽ എത്തി കമ്പ്യൂട്ടർ ഉപയോഗിച്ച് പഠനം നടത്തുന്നു
പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം ഏകാഗ്രമാക്കുന്നതിനുമായി കൃത്യതയോടെ മനസ്സിലാക്കുന്നതിനുമായി നിരവധി ശാസ്ത്ര ഉപകരണങ്ങൾ ഉൾക്കൊള്ളുന്ന ലാബ് വിദ്യാലയത്തിൽ കുട്ടികൾക്ക് ആയി ഒരുക്കിയിരിക്കുന്നു.
എല്ലാ വിഷയങ്ങളിലും അനുഭവസമ്പന്നരായ അധ്യാപകരാണ് വിദ്യാലയത്തിൽ ക്ലാസ് കൈകാര്യം ചെയ്യുന്നത്.സ്കൂളിന്റെ സർവതോൻമുഖമായ വികസനത്തിൽ മുഴുവൻ അധ്യാപകരുടെയും സേവനം വിദ്യാലയത്തി ന് മുതൽക്കൂട്ടാണ്.
സർക്കാർ അനുശാസിക്കുന്ന സൗജന്യ പഠനം എല്ലാ കുട്ടികൾക്കും ഉറപ്പുവരുത്തുന്നു
കുട്ടികളിൽ ഉത്സാഹവും പ്രചോദനവും നിറക്കുന്ന മോട്ടിവേഷൻ ക്ലാസുകൾ നിരന്തരം വിദ്യാലയത്തിൽ നടന്നുവരുന്നു പല മേഖലകളിലും വിദഗ്ധരായവർ ക്ലാസ് കൈകാര്യം ചെയ്തുവരുന്നു.
സ്പോക്കൺ ഇംഗ്ലീഷ് മേഖലയിൽ പ്രാഗല്ഭ്യം നേടിയ അധ്യാപകർ നേതൃത്വത്തിൽ ആഴ്ചയിലൊരു ദിവസം യുപി വിഭാഗം കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്തിവരുന്നു.
വിദ്യാലയത്തിൽ നിന്നും നാലു ഭാഗത്തേക്കും ആധുനികരീതിയിലുള്ള വാഹനസൗകര്യം. 4വാഹനങ്ങളിലായി 8 ജീവനക്കാർ സേവനമനുഷ്ഠിക്കുന്നു.
കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധതയും സേവന തൽപരതയും ഉണർത്തുന്നതിനും വേണ്ടിയുള്ള സ്കൗട്ട് & ഗൈഡ് യൂണിറ്റുകൾ 28 വർഷമായി വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.
കുട്ടികൾക്ക് വേണ്ടി വിവിധ ക്ലബ്ബുകൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. സയൻസ് ക്ലബ്ബ്, സോഷ്യൽ ക്ലബ്,ഇംഗ്ലീഷ് ക്ലബ്ബ്, ഹരിത-ഇക്കോ ക്ലബ് എന്നിവയിലൂടെ മികച്ച പ്രവർത്തനമാണ് വിദ്യാലയത്തിൽ നടക്കുന്നത്. സബ് ജില്ലാതലത്തിൽ മികവാർന്ന പ്രകടനത്തിനുള്ള പുരസ്കാരങ്ങള്‍ നിരവധി തവണ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകൾ കരസ്തമാക്കിയിട്ടുണ്ട്.
കുട്ടികളുടെ മാനസ്സിക ഉല്ലാസവും കായികക്ഷമതയും ലക്ഷ്യംവച്ചുകൊണ്ട് കായിക ഉപകരണങ്ങള്‍ ഉപയോഗിച്ച് കളിക്കാനുതകുന്ന വിശാലമായ കളിസ്ഥലം വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
വിദ്യാലയത്തിലെ എല്ലാ എല്ലാ കാര്യങ്ങളിലും കർമനിരതമായി പ്രവർത്തിക്കുന്ന ഒരു പി.ടി.എ വിദ്യാലയത്തിൽ ഉണ്ട്.
കുട്ടികളുടെ മാനസിക,കായിക ക്ഷമത വർധിപ്പിക്കുന്നതിനുവേണ്ടി വർഷങ്ങളായി വിദ്യാലയത്തിൽ കരാട്ടെ ക്ലാസ് നടത്തി വരുന്നു.
ഗണിതപഠനം ലഘൂകരിക്കുന്നതിനും മനസ്സിലാക്കി പഠിക്കുന്നതിനുമായി ജാമിതീയ രൂപങ്ങൾ,പസിലുകൾ,ജാമിതീയ ചാർട്ടുകൾ എന്നിവ അടങ്ങിയ ഗണിതലാബ് വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു.
സാമൂഹ്യശാസ്ത്രപഠനത്തിന്ആവശ്യമായ,ഗ്ലോബുകൾ,മാപ്പുകൾ,അറ്റ്ലസ്സകൾതുടങ്ങിയവയുടെ ശേഖരണങ്ങളൊരുക്കിയതാണ് വിദ്യാലയത്തിലെ സോഷ്യൽസയൻസ് ലാബ്.
പഠനത്തെ പരിസരബന്ധിയും ജീവിതഗന്ധിയും ആക്കുവാൻ ആവാസ പരിസര സാധ്യതകൾപെടുത്തി സ്കൂൾ കാംബസിനെ ഒരു പാഠപുസ്തകമായി വികസിപ്പിക്കാൻ വേണ്ടി വിദ്യാലയത്തിൽ ജൈവവൈവിദ്ധ്യ ഉധ്യാനം ഒരുക്കിയിട്ടുണ്ട്.
LSS, USS
SANSCRIT SCHOLARSHIP
URDU TALENT SEARCH
STEPS EXAM (SOCIAL SCIENCE)
NUMATS EXAM (MATHS)
ALIF ARABIC EXAM
INSPIRE AWARD (SCIENCE)
Head Mistress Wordings
“We can't confine education only to the books. Development of the individuality and creativity of a child is also an integral part of education which officially starts from school. Teachers are the sculptors who mould a child to become a better person for the future. Gaining knowledge can break all the barriers to make a better world. School is that fertile soil, which helps a child to grow and blossoms."